ഇന്ന് കര്‍ക്കിടക വാവ്: കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് നടന്ന പിതൃതര്‍പ്പണം

കര്‍ക്കടകവാവ് ദിനത്തോടനുബന്ധിച്ച് പിതൃമോക്ഷം തേടി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തുന്നു. കണ്ണൂർ പയ്യാമ്പലത്തും നിരവധി പേർ ബലിതർപ്പണം നടത്തി

ബലിച്ചോറുണ്ണാന്‍ വരുന്ന പിതൃക്കളുടെ ആത്മാക്കളെ തൃപ്തിപ്പെടുത്താന്‍ ദര്‍ഭയും നീരും ചേര്‍ത്ത് അവര്‍ ബലിച്ചോര്‍ നിവേദിച്ചു. ഇടയ്ക്ക് പെയ്ത മഴയെ വകവെക്കാതെ മണ്‍മറഞ്ഞവര്‍ക്ക് വേണ്ടി വിശ്വാസികള്‍ ക്ഷേത്രങ്ങളോട് ചേര്‍ന്നും പ്രത്യേക കേന്ദ്രങ്ങളിലുമായി വാവ്ബലി നടത്തി. മിക്കയിടത്തും പിതൃതര്‍പ്പണ ചടങ്ങുകള്‍ പുലര്‍ച്ചെ 4-ന് ആരംഭിച്ചു.

വാവുബലിക്ക് തീര്‍ഥകേന്ദ്രങ്ങളില്‍ സുരക്ഷ പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ചടങ്ങു നടത്താനുള്ള ഇടങ്ങള്‍ ബോര്‍ഡും കളക്ടര്‍മാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നു നിശ്ചയിച്ചിട്ടുണ്ട്. അവിടെമാത്രമേ ബലി ഇടാവൂ. പുഴയില്‍ അധികസമയം ചെലവിടാന്‍ അനുവദിക്കില്ല. അതതു സ്ഥലത്ത് സുരക്ഷാജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: