റേഷൻ കടയിൽ വെള്ളം കയറി: 50 ചാക്കോളം അരി നശിച്ചു

പയ്യന്നൂർ: റേഷൻ കടയിൽ വെള്ളം കയറിയതിനെ തുടർന്ന് അൻപത് ചാക്കോളം റേഷനരി നശിച്ചു.രാമന്തളി വടക്കുമ്പാട് കെ. നജീനയുടെ ലൈസൻസിയിലുള്ള 25ാം നമ്പർ റേഷൻ കടയിലാണ് വെള്ളം കയറിയത്.
ഇന്നു രാവിലെ റേഷൻ കട തുറക്കാനെത്തിയപ്പോഴാണ് വെള്ളം കയറിയത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടന്ന പരിശോധനയിലാണ് അരിച്ചാക്കുകളിലെ അടിയിലെ ചാക്കുകളിൽ വെള്ളം കയറിയതായി കണ്ടെത്തിയത്. വിവരമറിഞ്ഞ് രാമന്തളി വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉപയോഗശൂന്യമാകാത്ത അരിച്ചാക്കുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.