മദ്ധ്യവസ്കനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി: മദ്ധ്യവയസ്കനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മീത്തലെ പുന്നാട് കല്ലങ്ങോട് മാഞ്ഞാമ്പാറ കോളനിയിലെ ചന്ദ്രൻ (46 ) നെയാണ് കോളനിക്ക് സമീപമുള്ള വാഴത്തോട്ടത്തിലെ തോട്ടിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ മുതൽ ചന്ദ്രനെ കാണാതായതിനെത്തുടർന്ന് കുടുംബക്കാരും കോളനി വാസികളും നാട്ടുകാരും അന്വേഷിച്ചു വരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ : സുനിത. സഹോദരങ്ങൾ : രവീന്ദ്രൻ, രാജീവൻ, രാധാമണി, നിഷ. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചാവശ്ശേരിപ്പറമ്പ് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: