അമ്മ മരിച്ച് മണിക്കൂറുകൾക്കകം മകനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : അമ്മമരിച്ച് മണിക്കൂറുകൾക്കകം മകനെ വീടിനകത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉളിക്കൽ മോസ്‌ക്കോയിലെ അരിപ്പാട്ട് മഠത്തിൽ ലീലാഭായ് (78) ശനിയാഴ്ച രാത്രി 12 മണിയോടെ മരണമടഞ്ഞിരുന്നു. മണിക്കൂറുകൾക്കു ശേഷം ഞായറാഴ്ച പുലർച്ചയോടെയാണ് മകൻ ദീപു കൈമളിനെ (38 ) വീടിന്റെ മുറിക്കകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. അവിവാഹിതനായിരുന്നു.
ലീലാഭായിയുടെ ഭർത്താവ് : പരേതനായ രാജൻ. മറ്റ് മക്കൾ : ദീപ, ദിലീപ് കൈമൾ. മരുമക്കൾ: മഹേഷ്‌, സന്ധ്യ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: