സ്വപ്‌ന സുരേഷ് എന്‍ഐഎ കസ്റ്റഡിയില്‍; പിടിയിലായത് ബെംഗളൂരുവിലൽ

8 / 100

ബെംഗളൂരു: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡയിലായതായി റിപ്പോർട്ട്. ബംഗളൂരുവിൽ വെച്ചാണ് അറസ്റ്റ് നടന്നത്.

വിമാനത്താവളത്തിലെ സ്വർണകള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ. ബെംഗളുരുവിലെ എൻഐഎ യൂണിറ്റാണ് സ്വപ്നയെ കസ്റ്റ‍ഡിയിലെടുത്തത്.

ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. ഇന്നലെ വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടർന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഫോൺകോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇരുവരുമുള്ള സ്ഥലം സംബന്ധിച്ച് അന്വേഷണ സംഘത്തന് സൂചന നൽകിയതെന്നാണ് വിവരം.

ഇരുവരും ഒരുമിച്ചാണ് ഒളിവിൽ പോയതെന്നും തുടർന്ന് മൈസൂർ, ബെംഗളൂരു ഭാഗങ്ങളിൽ കറങ്ങുകയായിരുന്നു ഇരുവരും എന്നാണ് വിവരം. പിന്നീട് രണ്ടായി പിരിയുകയും തുടർന്ന് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു. സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്ന സുരേഷ് ഗൂഡല്ലൂർ-പെരിന്തൽമണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

അതേസമയം, കൊച്ചിയിൽ സന്ദീപ് നായരുടെ വീട്ടിൽ കസ്റ്റംസിന്റെ റെയ്ഡ് തുടരുകയാണ്. എൻഐഎയും ഇപ്പോൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: