കൊളച്ചേരിയിൽ ഹോം ക്വാറന്റീൻ ലംഘിച്ച് പുറത്തുചാടിയ പ്രവാസിയെ പോലീസ് സാഹസികമായി പിടികൂടി

കണ്ണൂർ : കൊളച്ചേരിയിൽ ഹോം ക്വറന്റയിനിൽ നിന്ന് പുറത്തിറങ്ങിയ പ്രവാസിയെ കണ്ണൂർ ടൗണിൽ വച്ച് പോലീസ് സാഹസികമായി പിടകൂടി വീട്ടിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങി കൊളച്ചേരി ടൗണിലെത്തിയ യുവാവ് നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കണ്ണൂർ നഗരത്തിലേയ്ക്ക് പോവുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് നഗരത്തിൽ പൊലീസ് യുവാവിനെ തിരഞ്ഞുപിടിച്ചത്. പതിനാറു ദിവസം മുമ്പ് യു. എ. ഇയിൽ നിന്നെത്തിയ യുവാവിനെയാണ് പൊലീസ് പിന്തുടർന്ന് വീട്ടിലെത്തിച്ചത്. ഇരുപത്തിയെട്ടു ദിവസത്തെ ക്വറന്റയിൻ പൂർത്തിയാക്കേണ്ടുന്ന യുവാവിന് തുടർന്നുള്ള കൊവിഡ് പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: