കണ്ണൂരിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 19 പേർക്ക്

കണ്ണൂരിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്19 പേർക്കാണ് . മുണ്ടേരി, ചൊക്ലി, പടിയൂർ, വേങ്ങാട്, ചിറക്കൽ, തൃപ്പങ്ങോട്ടൂർ, കൂത്തുപറമ്പ്, ചെമ്പിലോട്, പാനൂർ ,കുന്നോത്തുപറമ്പ് സ്വദേശികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെത്തിയ ഒരു കൊല്ലം സ്വദേശിക്കും ഉത്തരാഖണ്ഡ് സ്വദേശിക്കും രോഗബാധ ഉണ്ടായി. 2 ഡി എസ് സി ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു.

മുണ്ടേരിയിൽ 40 വയസ്സുള്ള പുരുഷനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇയാൾ കഴിഞ്ഞ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് ഷാർജയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കണ്ണൂരിലെത്തിയത് .
മുണ്ടേരിയിൽ തന്നെ മറ്റൊരു 30 വയസ്സുകാരനും രോഗബാധ ഉണ്ടായി. ഇയാൾ കഴിഞ്ഞ മാസം 27നാണ് ഷാർജയിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്. ചൊക്ലിയിൽ 60 വയസ്സുകാരനാണ് രോഗബാധയുണ്ടായത്. ഇയാൾ ഈ മാസം മൂന്നാം തീയതിയാണ് സൗദി അറേബ്യയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി നാട്ടിൽ തിരിച്ചെത്തിയത്. കൊടിയേരിയിൽ 50 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത്. ഇയാൾ കഴിഞ്ഞ മാസം 19നാണ് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിൽ തിരിച്ചെത്തിയത്.

പടിയൂർ 43 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത്. ഇയാൾ ഈ മാസം പത്താം തീയതി കരിപ്പൂർ വിമാനത്താവളം വഴിയാണ് ദമാമിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്.വേങ്ങാട് രണ്ടു പേർക്കാണ് രോഗബാധ ഉണ്ടായത്. ഒരു 19 വയസ്സുകാരിയും 16 വയസുകാരനും രോഗബാധിത്തരായി. ഇവർ രണ്ടുപേരും ഈ മാസം ഒന്നാം തീയതി ഹൈദരാബാദിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴിയാണ് നാട്ടിൽ തിരിച്ചെത്തിയത്.

ചിറക്കലിൽ 32 വയസ്സുകാരന് രോഗബാധ ഉണ്ടായത്. ഇയാൾ കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി ആണ് ബാംഗ്ലൂരിൽ നിന്നും കണ്ണൂരിൽ തിരിച്ചെത്തിയത്. തൃപ്പങ്ങോട്ടൂരിൽ ഇന്ന് മൂന്നു പേർക്ക് രോഗബാധ ഉണ്ടായി.ഒരു വയസ്സുള്ള ആൺകുട്ടിക്കും , 28 വയസ്സുകാരിക്കും, 12 വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗബാധ ഉണ്ടായത്. ഇവർ ഈ മാസം അഞ്ചാം തീയതി ബാംഗ്ലൂരിൽ നിന്നാണ് കണ്ണൂരിൽ തിരിച്ചെത്തിയത്. കൂത്തുപറമ്പിൽ 45 വയസ്സുകാരനാണ് രോഗബാധയുണ്ടായത് . ഇയാൾ ഈ മാസം എട്ടാംതീയതിയാണ് ബാംഗ്ലൂരിൽ നിന്നും കണ്ണൂരിൽ തിരിച്ചെത്തിയത്.

ചെമ്പിലോട് 29 വയസ്സുകാരിക്കാണ് രോഗബാധ ഉണ്ടായത്. കഴിഞ്ഞ മാസം മുപ്പതാം തീയതിയാണ് ഇവർ ബാംഗ്ലൂരിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത് .പാനൂരിൽ അഹമ്മദാബാദിൽ നിന്നും തിരിച്ചെത്തിയ 39 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത്. ഇയാൾ കഴിഞ്ഞ മാസം 27നാണ് അഹമ്മദാബാദിൽ നിന്നും കണ്ണൂരിൽ തിരിച്ചെത്തിയത്. കുന്നോത്ത് പറമ്പിൽ 70 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത്.

കൊല്ലത്തു നിന്നും കണ്ണൂരിലെത്തിയ 57 വയസുകാരനും ഉത്തരാഖണ്ഡിൽ നിന്നും കണ്ണൂരിലെത്തിയ 46 വയസ്സുകാരനും രോഗബാധ ഉണ്ടായി. ഉത്തരാഖണ്ഡിൽ നിന്നും കണ്ണൂരിൽ തിരിച്ചെത്തിയ 37 വയസുകാരനായ ഡി എസ് സി ഉദ്യോഗസ്ഥനും ,ബിഹാറിൽ നിന്നും തിരിച്ചെത്തിയ 35 വയസ്സുകാരനായ ഉദ്യോഗസ്ഥരുമാണ് രോഗബാധ ഉണ്ടായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: