ആശങ്കയേറുന്നു ,സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;കണ്ണൂരിൽ 19 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.141 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂർ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂർ 1.

167 പേർ വിദേശത്തുനിന്ന് വന്നവരാണ്. 76 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന വന്നവരാണ്. 234 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരത്ത് സൈഫുദ്ദീൻ (66), എറണാകുളത്ത് പി.കെ ബാലകൃഷ്ണൻ (79) എന്നിവരാണ് മരിച്ചത്. 

24 മണിക്കൂറിനകം 12104 സാമ്പിളുകൾ പരിശോധിച്ചു. 182050 പേർ നിരീക്ഷണത്തിലുണ്ട്. 3694 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നു മാത്രം 570 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 73768 സാമ്പിളുകൾ ശേഖരിച്ചു. 66636 സാമ്പിളുകൾ നെഗറ്റീവ് ആയി. 

സംസ്ഥാനത്ത് നിലവിൽ ഹോട്ട് സ്പോട്ടുകൾ 195. പുതുതായി 16 ഹോട്ട് സ്പോട്ടുകൾ നിലവിൽവന്നു.

കണ്ണൂരിൽ ഇന്ന്കോവിഡ്സ്ഥിരീകരിച്ചത് 19 പേർക്കെന്ന്മന്ത്രി ഇ.പി ജയരാജൻ

സമ്പർക്ക രോഗികൾ കണ്ണൂരിൽകുറവ്.വിദേശങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നുംവരുന്നവർക്കാണ് രോഗംകൂടുതലെന്നും മന്ത്രി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: