സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. 79 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സായിലായിരുന്ന ബാലകൃഷ്ണന്‍ ഇന്നലെയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ആദ്യം അസ്വസ്ഥത തോന്നിയപ്പോള്‍ വളയന്‍ ചിറങ്ങരയിലെ ഒരു ആശുപത്രിയിലാണ് ചികില്‍സ തേടിയത്. എന്നാല്‍ കുറവില്ലാതെ വന്നതോടെ കോലഞ്ചേരിയിലേക്ക് കൊണ്ടുവരികയായിരുന്നു. ബാലകൃഷ്ണന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ, പെരുമ്ബാവൂര്‍, പുല്ലുവഴി തുടങ്ങിയ പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ബാലകൃഷ്ണന്‍ ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്ക്കാലികമായി അടച്ചു. വിപുലമായ സമ്ബര്‍ക്ക പട്ടികയാണ് ബാലകൃഷ്ണന് ഉള്ളതെന്നാണ് വിലയിരുത്തല്‍. ഇയാളുടെ മകന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനാണ്. മകനില്‍ നിന്നാണോ കൊവിഡ് പകര്‍ന്നതെന്ന് സംശയം ആരോഗ്യ വകുപ്പിനുണ്ട്. ബന്ധുക്കലോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: