വ്യദ്ധകളെ കബളിപ്പിച്ച്‌ പണവും സ്വര്‍ണ്ണവും കൈക്കലാക്കുന്ന വിരുതന്‍ വീണ്ടും രംഗത്ത്

വ്യദ്ധകളെ കബളിപ്പിച്ച്‌ പണവും സ്വര്‍ണ്ണവും കൈക്കലാക്കുന്ന വിരുതന്‍ വീണ്ടും രംഗത്ത്. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങിനടന്ന ഉപ്പള സ്വദേശി മുസ്തഫയെ തളിപ്പറമ്ബ് പൊലിസാണ് സമര്‍ത്ഥമായി പിടികൂടിയത്.പൊലിസ് അന്വേഷണം നടക്കുന്നതിനിടയിലും നിരന്തരം തട്ടിപ്പുകള്‍ തുടരുന്ന മുസ്തഫയെ കുരുക്കാന്‍ തളിപ്പറമ്ബ് പൊലിസ് ട്രോളുകള്‍ ഇറക്കിയത് സംസ്ഥാനത്തുടനീളം ചര്‍ച്ചയായിരുന്നു. സ്ഥിരമായി നീല ജഴ്‌സി അണിഞ്ഞാണ് മുസ്തഫ തട്ടിപ്പ് നടത്താറ്. ഒരു വര്‍ഷമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന മുസ്തഫ കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്.ഇതിനുശേഷം സുള്ള്യയില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ രംഗം വീക്ഷിച്ചപ്പോഴാണ് പഴയ അതേ നീല ജഴ്‌സിക്കാരനാണ് തട്ടിപ്പിന്റെ പിറകിലെന്ന് മനസിലായയത്.
നീല ടീഷര്‍ട്ട് തന്റെ ഭാഗ്യത്തിന്റെ അടയാളമാണെന്നും അത് ധരിച്ച ദിവസം എളുപ്പം തട്ടിപ്പ് നടത്താന്‍ കഴിയാറുണ്ടെന്നും തളിപ്പറമ്പില്‍ പിടിയിലായപ്പോള്‍ മുസ്തഫ പോലീസിനോട് പറഞ്ഞിരുന്നു. വൃദ്ധകളെ സമീപിച്ച്‌ പാവങ്ങളെ സഹായിക്കുന്ന അറബിയില്‍ നിന്ന് പണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇയാള്‍ പറ്റിക്കാറ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: