വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ തളിപറമ്പ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധിച്ചു

തളിപറമ്പ് : വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ഇലക്‌ട്രിസിറ്റി ഓഫീസിനു മുമ്പില്‍ വെച്ച്‌ മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടിക്ക് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമാരായ അഡ്വ.സക്കരിയ്യ കായക്കൂല്‍, T V രവി, നേതാക്കളായ സി.സി ശ്രീധരന്‍, സി.വി ഉണ്ണി, നൗഷാദ് ബ്ലാത്തൂര്‍, എം എന്‍ പൂമംഗലം, രാഹുല്‍ വി, തുടങ്ങിയവര്‍ നേതൃത്വം നല്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: