വെള്ളക്കെട്ടിന്‌ നടുവിൽ ചെറുകുന്ന് ഗവ. വെൽഫെയർ ഹൈസ്കൂൾ

മഴപെയ്തതോടെ ചെറുകുന്ന് ഗവ. വെൽഫെയർ സ്കൂളിനുചുറ്റും വെള്ളം കെട്ടിക്കിടക്കുന്നു. ക്ലാസ് മുറികളിൽവരെ ചിലപ്പോൾ വെള്ളംകയറുന്ന അവസ്ഥയാണ്.ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാലാണ് സ്കൂളിനുചുറ്റും വെള്ളം കെട്ടിക്കിടക്കാൻ കാരണം. ഒന്നുമുതൽ 12 വരെ ക്ലാസുകളിൽ എണ്ണൂറിലധികം വിദ്യാർഥികൾ ഈ സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. മഴക്കാലത്ത് എല്ലാവർഷവും സ്കൂളിന് ചുറ്റുഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണെന്ന് അധ്യാപകർ പറയുന്നു. സ്കൂൾ പരിസത്തെ വെള്ളക്കെട്ട്‌ കാരണം കൊതുകുശല്യവും വർധിച്ചു. കുട്ടികൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നതായി രക്ഷിതാക്കൾ പറയുന്നു. കൂടുതൽ മഴപെയ്യുന്നതോടെ സ്ഥിതി പരിതാപകരമായിരിക്കും. ചെളിനിറഞ്ഞ വെള്ളത്തിലൂടെ വേണം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും സ്കൂളിലെത്താൻ. സ്കൂളിന്റെ പഴയ ഓടുമേഞ്ഞ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് അധ്യാപകരും രക്ഷിതാക്കളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: