ഭാഗ്യ വിളക്കിന്‍റെ പേരില്‍ വന്‍ തട്ടിപ്പ്, ഭീഷണിപ്പെടുത്തി പണം തട്ടി: പ്രധാനിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

ഇറിഡിയം കോപ്പര്‍ അടങ്ങിയ വിളക്ക് നല്‍കാമെന്ന് വ്യാമോഹിപ്പിച്ച്‌ മലപ്പുറം സ്വദേശിയായ ഹോട്ടലുടമയെയും സുഹൃത്തിനെയും വര്‍ക്കലയില്‍ വിളിച്ചുവരുത്തി ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിലെ മുഖ്യ പ്രതിയടക്കം രണ്ടുപേരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ആറ് പ്രതികളാണുള്ളത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതപ്പെടുത്തി.കൊല്ലം മയ്യനാട് തെക്കുംകര ചേരിയില്‍ സെവന്‍ഹെവന്‍ വീട്ടില്‍ നിന്ന് വര്‍ക്കല തൊട്ടിപ്പാലം കനാല്‍പുറമ്പോക്ക് വീട്ടില്‍ താമസിക്കുന്ന ജോസഫ് ഫെര്‍ണാണ്ടസ് മകന്‍ പട്ടി റിയാസ് എന്ന മുഹമ്മദ് റിയാസാണ്കേസിലെ മുഖ്യ പ്രതി. ചിലക്കൂര്‍ കനാല്‍പുറമ്പോക്കില്‍ നിസാര്‍ ആണ് മുഖ്യ പ്രതിക്കൊപ്പം അറസ്റ്റിലായിട്ടുളളത്. മലപ്പുറം പൊന്നാനി താലൂക്കില്‍ വട്ടകുളം കുറ്റിപ്പാലം ചക്കരപ്പള്ളി വീട്ടില്‍ ഷാഹുല്‍ഹമീദ് , മലപ്പുറം നടുവട്ടം സ്വദേശി അബ്ദുല്‍കരിം എന്നിവരെയാണ് മുഖ്യ പ്രതി റിയാസിന്റെ നേതൃത്വത്തില്‍ ആറംഗസംഘം ആളൊഴിഞ്ഞ വീട്ടില്‍ കെട്ടിയിട്ട് പണം അപഹരിച്ചത്. ട്രെയിനില്‍ വച്ചാണ് മലപ്പുറം സ്വദേശി കരിമിനെ മുഖ്യപ്രതി പരിചയപ്പെട്ടത്.ഇറിഡിയം വിളക്ക് വീട്ടില്‍ വച്ചാല്‍ സാമ്ബത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നും വിളക്ക് നല്‍കാമെന്നും തെറ്റിദ്ധരിപ്പിച്ച്‌ ഏപ്രില്‍ 18 നാണ് മലപ്പുറം സ്വദേശികളെ വര്‍ക്കലയില്‍ വിളിച്ചു വരുത്തിയത്. ട്രെയിനിലെത്തിയ ഇവരെ ചിലക്കൂര്‍ ആലിയിറക്കത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി ഓട്ടുപാത്രം കാണിച്ച്‌ ഇറിഡിയം കോപ്പര്‍ ഉള്ളതാണെന്ന് പറയുകയും അഡ്വാന്‍സ് തുക ആവശ്യപ്പെടുകയും ചെയ്തു. ഇറിഡിയത്തിന്റെ ശക്തി അറിയണമെന്നാവശ്യപ്പെട്ട ഷാഹുല്‍ഹമീദിനെയും സുഹൃത്ത് കരിമിനെയും മുഖ്യപ്രതി റിയാസും മറ്റുള്ളവരും ചേര്‍ന്ന് കൈയും കാലും കയറുകൊണ്ട് കെട്ടിയിട്ട ശേഷം വായ് മൂടിക്കെട്ടുകയും കഴുത്തില്‍ വാള്‍വച്ചശേഷം ഫോട്ടോ എടുത്ത് വാട്സ്‌ആപ്പ് മുഖേന ഇരുവരുടെയും മക്കള്‍ക്ക് അയച്ചുകൊടുക്കുകയും അവരോട് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: