അഴീക്കോട് സെൻട്രൽ എൽ പി സ്‌കൂളിന് സമീപം മാലിന്യം തള്ളൽ പതിവാകുന്നു

അഴീക്കോട് സെൻട്രൽ എൽ പി സ്‌കൂളിന് സമീപം മാലിന്യം തള്ളൽ പതിവാകുന്നു. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ വരുന്നവരാണ് ആരുടേയും കണ്ണിൽ പെടാതെ മാലിന്യം തള്ളി രക്ഷപ്പെടുന്നത്. പിഞ്ചു കുട്ടികളടക്കം നിരവധിപേർ സഞ്ചരിക്കുന്ന ഈ വഴിയിൽ തള്ളിയ മാലിന്യം കാരണം തെരുവ് നായ ശല്യവും വർദ്ധിച്ചിട്ടുണ്ട്. അഴീക്കോട് വൻകുളത്ത് വയലിൽ നിന്നും പുന്നക്കപ്പാറ, മീൻകുന്ന് എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന വഴി കൂടിയാണിത്. മാലിന്യം തള്ളൽ തുടർന്നാൽ ജന ജീവിതം ദുസ്സഹമാകുമെന്ന് പരിസരവാസികൾ “കണ്ണൂർ വാർത്തകൾ” ഓൺലൈനിനോട് പറഞ്ഞു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം കൂടിയായ ഇവിടെ പിഞ്ചു കുട്ടികൾ പഠിക്കുന്ന അഴീക്കോട് സെൻട്രൽ എൽ പി സ്‌കൂളിന് സമീപം മാലിന്യം തള്ളുന്നത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴി വെക്കുന്നത്. രാത്രി കാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: