പഴയങ്ങാടി ബസ് സ്റ്റാന്റ് – പ്രവൃത്തി ആരംഭിച്ചു
പഴയങ്ങാടി ബസ് സ്റ്റാന്റിന്റെ പ്രവൃത്തി നീണ്ടുപോകുന്നത് പൊതുജനങ്ങൾക്ക് പ്രയാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ജൂലൈ 9ന് എം.എൽ എ ഉദ്യോഗസ്ഥരുടെയും കോൺട്രാക്ടറുടെയും യോഗം വിളിക്കുകയുണ്ടായി.
കോൺഗ്രീറ്റ് പ്രവൃത്തി വേഗത്തിൽ പൂർത്തികരിക്കാൻ ടി.വി രാജേഷ് എം.എൽ.എ ഉദ്യോഗസ്ഥർക്കും കോൺട്രാക്ടർക്കും യോഗത്തിൽ നിർദേശം നൽകി.ഇതിന്റെ ഭാഗമായി ഇന്നലെ മുതൽ പ്രവൃത്തി ആരംഭിച്ചു.
നേരത്തെ പ്രവൃത്തി ആരംഭിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവും, ഇതിന്റെ ഭാഗമായി ഉണ്ടായ ചില സാങ്കേതിക നടപടികൾ പൂർത്തിയാക്കുന്നതിന് തടസമായിരുന്നു.
ടി.വി.രാജേഷ് MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1. 35 കോടി രൂപയാണ് അനുവദിച്ചത്. യോഗത്തിൽ ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ സി.ഒ പ്രഭാകരൻ, മെമ്പർ കെ.വി.രാമകൃഷ്ണൻ മാസ്റ്റർ, കല്യാശേരി ബ്ലോക്ക് അസി.എക്സിഎഞ്ചിനീയർ രാജീവൻ, കോൺട്രാക്ടർ എന്നിവർ പങ്കെടുത്തു..