30തോളം കവർച്ചകൾ നടത്തിയ പെരുംകള്ളൻ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ ,കോഴിക്കോട് ജില്ലകളിൽ കടകളിലും സർക്കാർ ഓഫീസുകളിലും 30തോളം കവർച്ചകൾ നടത്തിയ പെരും കള്ളൻ

കണ്ണൂരിൽ പിടിയിൽ.കോഴികോട് തിരുവമ്പാടി കൂടരഞ്ഞി സ്വദേശി കൊന്നുംതൊടിയിൽ വീട്ടിൽ ബിനോയ്(34) യെയാണ് കണ്ണൂർ ടൗൺ എസ്.ഐ ശ്രീജിത്ത് കൊടെരി സംഘവും പിടികൂടിയത്

കണ്ണൂർ നഗരത്തിൽ മാത്രം 10 കവർച്ചാ കേസുകളിൽ ഇയാൾ പ്രതിയാണ്. കണ്ണൂർ കലക്ട്രെറ്റിൽ മോഷണം നടത്തി ജിയിലിൽ കഴിയവെ കഴിഞ്ഞ വർഷം ഡിസംബറിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണത്തിൽ സജീവമായത്. ഇന്നലെ രാത്രി പെട്രൊളിങ്ങിനിടെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ടൗൺ എസ്.ഐ.ശ്രീജിത്ത് കൊടെരി,എ എസ്.ഐമാരായ രാജീവൻ, അനീഷ് കുമാർ സി.പി.ഒമാരായ രഞ്ചിത്ത്, ലിജേഷ് എന്നിവരടങ്ങുന്ന സംഘം ഇയാളെകമ്പിപാര, സ്(കൂഡ്രൈവർ, സ്പാനർ എന്നിവ സംഹിതം കസ്റ്റഡിയിൽ എടുത്തത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കവർച്ചകളുടെ ഘോഷയാത്ര ഇയാളിൽ നിന്നും ലഭിച്ചത്. പ്രതിയെ കോടതിയിൽ ഇന്ന് ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: