റേഷൻ കാർഡ് അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് പ്രാദേശിക കേന്ദ്രങ്ങളിൽ തന്നെ ഒരു തവണ കൂടി അവസരം

റേഷൻ കാർഡ് പുനക്രമീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പഞ്ചായത്ത്തല ക്യാംപുകളിൽ ആദ്യഘട്ടം അപേക്ഷ

സമർപ്പിക്കാൻ കഴിയാത്തവർക്ക് പ്രാദേശിക കേന്ദ്രങ്ങളിൽ തന്നെ ഒരു തവണ കൂടി അവസരം നൽകണമെന്ന് ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി ) കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണക്കാരായ നൂറുകണക്കിന് ആളുകൾക്ക് സൗകര്യപ്രദമായി അപേക്ഷകളിലുള്ള ഹിയറിങ്ങും പ്രാദേശിക കേന്ദ്രങ്ങളിൽ നടത്താൻ അധികൃതർ തയ്യാറാണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ്എൻ.ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. ആഗസ്ത് ഒൻപതിന് പാനൂരിൽ ക്വിറ്റിന്ത്യാ ദിന റാലി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ.പി.മോഹനൻ, സംസ്ഥാന സെക്രട്ടറി വി.കെ.കുഞ്ഞിരാമൻ, ടി.പി.അനന്തൻ മാസ്റ്റർ, രവീന്ദ്രൻ കുന്നോത്ത്, പി.കെ.പ്രവീൺ, സി.കെ.ബി.തിലകൻ, ഒ.പി. ഷീജ, ടി.പി.അബുബക്കർ , കരുവാങ്കണ്ടി ബാലൻ, ഹാജി, കെ.കുമാരൻ, പി.പി.ശ്രീധരൻ മാസ്റ്റർ, എൻ.കെ.അനിൽ കുമാർ, കുനിയിൽ അഹമ്മദ് ഹാജി, എമ്പ്രോളി ബാലൻ, പി.എൻ.മുകുന്ദൻ, ചീളിൽ ശേഭ, എം.നന്ദനൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ജയചന്ദ്രൻ കരിയാട് സ്വാഗതം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: