ഷൊര്‍ണൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്
ചരക്ക് തീവണ്ടി പാളം തെറ്റി. രാവിലെ എട്ട് മണിയോടെയാണ് സംഭവം. ദീര്‍ഘദൂര ട്രെയിനുകള്‍ വന്നുപോകുന്ന അഞ്ചാം നമ്ബര്‍ പ്ളാറ്റ് ഫോമിലേക്കുള്ള ലൈനില്‍ വച്ചാണ് മൂന്നു ബോഗികള്‍ പാളം തെറ്റിയത്. ഗാര്‍ഡ് റൂം മൂന്നു ബോഗികളും പൂര്‍ണമായും പാളംതെറ്റി.
ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട് ദിശയിലേക്ക് പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്.
പാളങ്ങള്‍ അടര്‍ന്നുമാറിയ നിലയിലാണ്. ഇതോടെ പല തീവണ്ടികളും വൈകാനിടയുണ്ട്. ബോഗികള്‍ നീക്കാനുളള ശ്രമം നടന്നുവരുകയാണ്.