ഉംറ്റിറ്റിയുടെ ഗോളിൽ ഫ്രാൻസ് ഫൈനലിൽ

ലോകകപ്പ് ഫുട്ബോൾ സെമി ഫൈനലിൽ ബൽജിയത്തിനെതിരെ ഫ്രാൻസിന് വിജയം

. .ലോകകപ്പ് ഫുട്ബോൾ ആദ്യ സെമിയിൽ ബൽജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ പ്രവേശിച്ചു. 51ാം മിനിറ്റിൽ ഗ്രീസ്മാനെടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു ആരാധകർ കാത്തിരുന്ന ഗോൾ പിറന്നത്. ഉംറ്റിറ്റിയുടെ ഉഗ്രൻ ഹെഡറായിരുന്നു വല കുലുക്കിയത് (1-0)സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒട്ടുമിക്ക പ്രവചനങ്ങളും ബെല്‍ജിയത്തിന് അനുകൂലമായിരുന്നു. എ്ന്നാല്‍, റയല്‍ മാഡ്രിഡ് താരം റാഫേല്‍ വരാനേയും ബാഴ്‌സലോണ താരം സാമുവല്‍ ഉംറ്റിറ്റിയും ഫ്രാന്‍സ് പോസ്റ്റിന് മുന്നില്‍ ഉരുക്കുകോട്ട കെട്ടിയപ്പോള്‍ റൊമേലു ലുകാക്കു, എഡ്വിന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രുയ്ന്‍ സഖ്യത്തിന് ലക്ഷ്യം കാണാന്‍ സാധിച്ചില്ല.. ഫൈനലിൽ ഇംഗ്ളണ്ട് -ക്രൊയേഷ്യ മത്സര വിജയികളെ നേരിടും. രണ്ടാം തവണയാണ് ഫ്രാൻസ് ഫൈനലിൽ കടക്കുന്നത്ആക്രമണത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളും. അതിദ്രുത നീക്കങ്ങൾ കൊണ്ട് ഒരുപോലെ അവസരങ്ങൾ സൃഷ്ടിച്ചു ടീമുകൾ രണ്ടും. ഏറ്റവും മികച്ച നീക്കം പിറന്നത് ഇരുപതാം മിനിറ്റിലാണ്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ ഒരു കിടിലൻ സേവാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്. മത്സരത്തിന്റെ ആദ്യ പകുതി സമനിലയിലായിരുന്നു.. ഇരു ടീമുകൾക്കും ഗോളുകൾ നേടാനായില്ല. കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഫ്രാൻസിന്റെ മുന്നേറ്റം. ബൽജിയത്തിന്റെ കരുത്ത് ഒട്ടും കുറച്ചു കാണാതെയായിരുന്നു ഫ്രാൻസിന്റെ നീക്കങ്ങൾ. 

കറുത്ത കുതിരകളെന്ന വിശേഷണവുമായെത്തിയ ബൽജിയം പൊരുതിത്തന്നെയാണ് തോറ്റത്. പലപ്പോഴും ഭാവനാത്മകമായ മുന്നേറ്റങ്ങളിൽ അവർ ഫ്രാൻസിനെ പിന്തള്ളി. തുടർച്ചയായ ആക്രമണങ്ങൾ ഒരു ഘട്ടത്തിൽ ഫ്രാൻസ് വശംകെട്ടു. നിർഭാഗ്യവും ഫ്രാൻസ് ഗോളിയുടെ മികവും ബൽജിയത്തിനും ജയത്തിനും ഇടയിൽ വിലങ്ങുതടിയായി. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: