ഐഷ സുൽത്താനക്ക് ഐക്യദാർഢ്യം : ഫ്രറ്റേണിറ്റി

കണ്ണൂർ : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫൂൽ പട്ടേലിനെതിരെ പ്രതികരിച്ചതിന് രാജ്യദ്രോഹ കേസ് നേരിടുന്ന സിനിമ പ്രവർത്തകയും ആക്റ്റീവിസ്റ്റുമായ ഐഷ സുൽത്താനക്ക് ഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റി കാൽട്ക്സ് ജംഗഷനിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ലക്ഷദ്വീപിൽ സംഘപരിവാർ നടപ്പിലാക്കുന്ന വംശീയ അജണ്ടകൾക്കെതിരെ ശബ്ദിക്കുന്നവർക്കു മേൽ രാജ്യദ്രോഹ കുറ്റം ചുമത്തി മൗനികൾ ആക്കാൻ സമിതിക്കില്ല, നീതിക്ക് വേണ്ടി പോരാടുന്ന ലക്ഷ്ദ്വീപ് ജനതക്കും ആയിഷ സുൽത്താനക്കും ഫ്രറ്റേണിറ്റി മൂവ്മെന്റ് നിരുപാധികം ഐക്യദാർഢ്യം അർപ്പിക്കുന്നു എന്ന് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് ലുബൈബ് ബഷീർ പറഞ്ഞു.ജില്ലാ സെക്രട്ടറിമാരായ ആദിൽ സിറാജ് ,കെ പി മഷ്ഹൂദ്;ജില്ല സമിതിയംഗം ഷബീർ എടക്കാട്,അമീൻ ഫസൽ,ആതിഫ് ഹനീഫ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: