ഇളവ് കൊടുത്തു, ജനം തെരുവിലിറങ്ങി; നഗരങ്ങളിൽ ഗതാഗതകുരുക്ക്

​​​​കണ്ണൂര്‍ :- ലോക്ക്‌ഡൗണിനിടെ സംസ്ഥാനത്ത് ഇന്ന് ഒരു ദിവസത്തേക്ക് പ്രഖ്യാപിച്ച ഇളവ് ആഘോഷമാക്കി ജനം. പൊതുജനം കൂട്ടത്തോടെ നഗരത്തിലിറങ്ങിയത് പലയിടത്തും വൻ ഗതാഗത കുരുക്ക് സൃഷ്‌ടിച്ചു. ഗ്രാമമേഖലയും ഏറെ നാളുകൾക്ക് ശേഷം സജീവമായി

ആഭരണം, സ്റ്റേഷനറി, കണ്ണട, ചെരുപ്പ്, വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന കടകളാണ് സംസ്ഥാനത്ത് ഇന്ന് തുറന്നത്. പുസ്‌തകങ്ങളും ശ്രവണ സഹായികൾ വിൽക്കുന്ന കടകൾക്കും മൊബൈൽ ഷോപ്പുകളും തുറന്നിടത്തൊക്കെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. അറ്റകുറ്റ പണികൾക്കായി ജനം ഇവിടങ്ങളിലേക്ക് ഇരച്ചെത്തി. പലയിടത്തും ഇത്തരം കടകൾക്ക് മുന്നിൽ സാമൂഹ്യ അകലം പാലിച്ചുളള ക്യു ദൃശ്യമായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: