കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് മുഖ്യമന്ത്രിക്ക് മേയർ നിവേദനം അയച്ചു

കണ്ണൂർ. : കണ്ണൂർ നഗരത്തിലെ ഗതാഗത ക്കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കണ മെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് മേയർ ടി ഒ മോഹനൻ നിവേദനം അയച്ചു കണ്ണൂര്‍ നഗരം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം ഗതാഗത കുരുക്കാണ്. ദേശീയപാതയുടെ വീതിക്കുറവും ബൈപാസ്, മേല്‍പാത എന്നിവയുടെ അഭാവവും മൂലം ദീര്‍ഘദൂര ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കണ്ണൂര്‍ നഗരത്തിലൂടെ കടന്നു പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇത് നഗരത്തിലെ ഗതാഗത കുരുക്ക് ഗുരുതരമാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിനു പരിഹാരമെന്ന നിലയിലാണ് കണ്ണൂര്‍ നഗരത്തില്‍ ഫ്ളൈ ഓവര്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച മേല്‍പാത തെക്കീബസാറില്‍ തുടങ്ങി ചേമ്പര്‍ഹാളില്‍ അവസാനിക്കുന്ന രീതിയിലാണ് ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇത് ഒരു തരത്തിലും നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാവുകയില്ല. ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്കിന് കാരണമാകുന്ന ആള്‍തിരിക്കും വാഹന തിരക്കും അനുഭവപ്പെടുന്ന എ.കെ.ജി ആശുപത്രി ജംഗ്ഷന്‍, കൊയിലി ആശുപത്രി, ശ്രീപുരം സ്കൂള്‍ എന്നിവയെല്ലാം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അലൈന്‍മെന്‍റിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്. ആയതിനാല്‍ തന്നെ ഇത് ഗതാഗത കുരുക്ക് പരിഹരിക്കുവാന്‍ പര്യാപ്തമല്ല. ദീര്‍ഘവീക്ഷണത്തോടുകൂടി ഒരു പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ കുറഞ്ഞത് ഒരു മുപ്പത് വര്‍ഷത്തെ വികസനമെങ്കിലും മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. കൂടാതെ നഗരത്തിലെ രൂക്ഷമായ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിന് നിര്‍ദ്ദിഷ്ട ബൈപ്പാസ് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ അടിയന്തിര ഇടപെടല്‍ കൂടി അങ്ങയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് താല്‍പര്യപ്പെടുന്നു. മേല്‍ സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ട മേല്‍ പാതയുടെ അലൈന്‍മെന്‍റ് പള്ളിക്കുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വനിതാ കോളജിന് സമീപത്തു നിന്നും ആരംഭിച്ച് കണ്ണോത്തുംചാലില്‍ അവസാനിക്കുന്ന രീതിയില്‍ പുന:ക്രമീകരിക്കണമെന്ന് അഭ്യർ തനയിലുണ്ട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: