കണ്ണൂർ ഗവ. മെഡിക്കൽ കോളജ് വികസനത്തിന് 125 കോടിയുടെ ഭരണാനുമതി

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് 125 കോടിയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. നിയമസഭയിൽ എം. വിജിൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ട്രോമ കെയറിന് മൂന്നു ഘട്ടങ്ങളിലായിട്ടാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. ഇതിൽ ട്രോമ കെയർ ഫേസ് ഒന്നിന് കിഫ്ബിയിൽനിന്ന് ധനകാര്യ അനുമതി ലഭിച്ച് ടെണ്ടർ നടപടികൾ പുരോഗമിക്കുന്നു. രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് അന്തിമ ധനകാര്യ അനുമതി ലഭിക്കേണ്ടതുണ്ട്. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതിനു ശേഷം യന്ത്രോപകരണങ്ങൾക്കും മറ്റു സൗകര്യവികസനങ്ങൾക്കും ഫണ്ട് അനുവദിച്ചു. മെഡിക്കൽ കോളജിൽ നിലവിലുണ്ടായിരുന്ന ജീവനക്കാരെ നിലനിർത്തുന്നതിൻെറ ഭാഗമായി 1430 അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് 100 അധ്യാപക തസ്തികകളും 11 അനധ്യാപക തസ്തികകളും (മിനിസ്റ്റീരിയൽ) ഉൾെപ്പടെ 1541 തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: