ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്:തളിപ്പറമ്പ് സ്വദേശി പിടിയിൽ

പയ്യോളി: ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തുകയും പലയിടങ്ങളിലായി ഒട്ടേറെ വിവാഹങ്ങൾ കഴിക്കുകയുംചെയ്ത തളിപ്പറമ്പ് സ്വദേശി പിടിയിൽ. അരിയിൽ പൂത്തറമ്മൽ ബാവുക്കാട്ട് പവിത്രൻ (61) ആണ് പയ്യോളി പോലീസിന്റെ പിടിയിലായത്. സി.ഐ.എസ്.എഫിൽ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥിയിൽനിന്ൻ ഏഴുലക്ഷം രൂപ തട്ടിയ കേസ് അന്വേഷിക്കവേയാണ് വിവാഹ, ജോലി തട്ടിപ്പുകഥകളുടെ ചുരുളഴിയുന്നത്. മതം മാറിയ രേഖകാണിച്ച് താഹിർ എന്നപേരിൽ ഇയാൾ വിവിധസ്ഥലങ്ങളിലായി ആറുപേരെ വിവാഹം കഴിച്ചതായും അന്വേഷണത്തിൽ വ്യക്തമായി

വ്യാജ പേരുകളിലാണ് ഇദ്ദേഹം തട്ടിപ്പ് നടത്തിയത്‌

കൃത്യമായ മേല്‍വിലാസമോ സ്ഥിരമായുള്ള മൊബൈല്‍ നമ്പറോ ഉണ്ടായിരുന്നില്ല. കുന്ദമംഗലത്തെ ഹോട്ടലില്‍ വെച്ചും മാവൂര്‍ റോഡില്‍ കാറില്‍ വെച്ചുമാണ് ഇയാള്‍ക്ക് സിഐഎസ്എഫ് ജോലിക്ക് പണം നല്‍കിയത്. ഈ രണ്ട് സംഭവങ്ങളിലും പ്രതിക്ക് പണം നല്‍കുന്നത് പരാതിക്കാരനായ യുവാവ് രഹസ്യ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതാണ് കേസ് അന്വേഷണത്തിന് തെളിവായത്.

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ മാവൂര്‍ പെരുവയലില്‍ വാടക വീട്ടില്‍ താമസിക്കുന്ന മാനന്തവാടി സ്വദേശിനിയും ഇയാളുടെ നാലാമത്തെ ഭാര്യയുമായ സക്കീനയുടെ പേരിലാണ് സിം എടുത്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഇവിടെ വരാറില്ലെന്ന് മനസ്സില്ലായതോടെ ഇവരുടെ പേരില്‍ എടുത്ത മറ്റൊരു സിം താമരശ്ശേരി അടിവാരം ചിപ്പിലിത്തോടുള്ള സ്ഥലത്തുള്ള ഒരാള്‍ ഉപയോഗിക്കുന്നതായി പോലീസ് അന്വേഷണത്തില്‍ മനസ്സിലാക്കി. പയ്യോളി എസ്‌ഐ എന്‍.കെ. ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.രഞ്ജിത്ത് എന്നിവര്‍ ചിപ്പിലിത്തോട് എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പവിത്രന്‍, താഹിര്‍ എന്നീ രണ്ട് പേരുകളിലും പാന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍
ഇയാളുടെ ബാഗില്‍ നിന്ന് പവിത്രന്‍ എന്ന പേരിലുള്ള പാസ്‌പോര്‍ട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും താഹിര്‍ എന്ന പേരിലുള്ള ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

നിരവധി സ്ത്രീകളെ വിവാഹം ചെയ്ത് വഞ്ചിച്ചു

ഇയാളുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി സ്ത്രീകളെ ഇയാള്‍ വിവാഹം ചെയ്തിട്ടുള്ളതായി പോലീസിന് മനസ്സിലായത്. കണ്ണൂര്‍ തളിപ്പറമ്പ സ്വദേശിയായ രമണിയെയാണ് ഇയാള്‍ ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. പിന്നീട് പെരിന്തല്‍മണ്ണ സ്വദേശിനിയായ സീനത്തിനെ വിവാഹം ചെയ്തതില്‍ 13 വയസ്സുള്ള കുട്ടിയുണ്ട്. പിന്നീട് വിവാഹം ചെയ്ത കൂടരഞ്ഞി സ്വദേശിനി ഷാഹിന, മാനന്തവാടി സ്വദേശിനി സക്കീന എന്നീ ബന്ധത്തില്‍ കുട്ടികളില്ല. പോലീസ് അന്വേഷണ പ്രകാരം അവസാനം വിവാഹം ചെയ്തത് അഴിയൂര്‍ സ്വദേശിനി സാക്കിറയെയാണ്, ഇതില്‍ പത്ത് വയസ്സുള്ള ഒരു മകളുണ്ട്.

മുസ്ലിം മതത്തിലേക്ക് മതം മാറി വന്ന തനിക്ക് പെണ്ണ് കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് ഇയാള്‍ പലയിടത്ത് നിന്നും വിവാഹബന്ധത്തിന് ശ്രമിക്കുന്നത്.

കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചു

ഇയാള്‍ അടുത്ത ദിവസങ്ങളില്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങളിലെ അന്വേഷണത്തില്‍ കൊയിലാണ്ടി വിയ്യൂരും പയ്യോളി അയനിക്കാടും ഉള്‍പ്പെടെയു
ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തി. മറ്റൊരാളില്‍ നിന്നും പണം തട്ടാനിരിക്കെയാണ് പ്രതി പിടിയിലായത്. രണ്ട് മേപ്പയൂര്‍ സ്വദേശികള്‍കൂടി പിടിയിലാവും

റൂറല്‍ പോലീസ് മേധാവി എ ശ്രീനിവാസ് ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം നര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി സി. സുന്ദരന്‍ പ്രതിയെ ചോദ്യം ചെയ്തു. പയ്യോളി സിഐ എം. കൃഷ്ണന്‍, എസ്‌ഐ വി.ആര്‍ വിനീഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്‌ഐ എന്‍.കെ.ബാബുവിനാണ് കേസ് അന്വേഷണ ചുമതല. തട്ടിപ്പിന് ഒത്താശ ചെയ്ത് കൊടുത്ത രണ്ടു മേപ്പയൂര്‍ സ്വദേശികള്‍ കൂടി പിടിയിലാവാനുള്ളതായി പോലീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: