പള്ളിക്കുന്നിൽ 406 ലിറ്റർ വിദേശമദ്യം പിടിച്ചു

കണ്ണൂർ: പള്ളിക്കുന്നിൽ വാനിൽ കടത്തുകയായിരുന്ന 406 ലിറ്റർ മദ്യം എക്സൈസ് സംഘം പിടിച്ചു. 11 ചാക്കുകളിലായി 724 കുപ്പി മദ്യമാണ് കടത്തിയത്. പുഴാതി നീരോഴുക്കുംചാൽ കെ.അനിൽകുമാറിന്റെ പേരിൽ കേസെടുത്തു.

എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ കെ.സുദേവനും സംഘവുമാണ് പള്ളിക്കുന്നിൽവെച്ച് മദ്യം പിടിച്ചത്.

കേരളത്തിൽ ലോക്ഡൗൺ കാലയളവിൽ മദ്യവില്പന ഇല്ലാത്തത് മുതലെടുത്ത് കർണാടകയിൽനിന്ന് വൻതോതിൽ മദ്യം കടത്തി അമിതവിലയ്ക്ക് വില്പന നടത്തിവരികയാണെന്ന് സ്ക്വാഡ് പറഞ്ഞു. പ്രിവന്റീവ് ഓഫീസർ വി.പി.സിജിൽ, കെ.ഷജിത്ത്, ടി.ബഷീർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു, പി.സനൽകുമാർ, ടി.കെ.ഷാൻ, എം.സജിത്ത്, കെ.ഇസ്മയിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജസ്ന പി.ക്ലമന്റ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: