കണ്ണൂർ ജില്ലയിൽ വിവിധ ഇടങ്ങളിൽ വെള്ളിയാഴ്ച (12/06/2020) വൈദ്യൂതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഊര്‍പ്പഴശ്ശിക്കാവ്, കൊശോര്‍മൂല, എക്‌സ്എന്‍ റബ്ബര്‍, മൈദ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 12 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൊറാഴ സെന്‍ട്രല്‍, വേണിവയല്‍ ഭാഗങ്ങളില്‍ ജൂണ്‍ 12 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെയും വെള്ളിക്കീല്‍, ജെംസ് സ്‌കൂള്‍, കുമ്മനാട്, കോരന്‍പീടിക ഭാഗങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വൈദ്യര്‍മുക്ക്, തച്ചോളിമുക്ക്, മുള്ളുവര്‍മുക്ക്, വാടിയില്‍പീടിക, എകരത്ത് പീടിക, അരങ്ങേറ്റുപറമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 12 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനങ്കാവ് ജംഗ്ഷന്‍, ശ്രീനാരായണ റോഡ്, ക്ലാസിക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 12 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വയക്കര, മോളൂര്‍, ബാലന്‍കരി, മൈക്കിള്‍ഗിരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 12 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂന്നുനിരത്ത് മുതല്‍ ബിസ്മില്ല വരെയുള്ള ഭാഗങ്ങളില്‍ ജൂണ്‍ 12 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊല്ലങ്കണ്ടി, ഊര്‍പ്പള്ളി, അഞ്ചാംപീടിക, ശശിപ്പീടിക, ഓഫീസ് ട്രാന്‍സ്‌ഫോര്‍മര്‍, മുണ്ടമൊട്ട, ബ്രദേര്‍സ് ഓയില്‍മില്‍, എം പി, വാളാങ്കിച്ചാല്‍, പാല, ലെന സെന്റര്‍, മുദ്ര, കൈതച്ചാല്‍, കുറ്റിപ്പുറം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 12 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: