സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; 62 പേര്‍ക്ക് രോഗമുക്തി,കണ്ണൂരിൽ 7പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറയി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 62 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കണ്ണൂർ, ഇരിട്ടി സ്വദേശിയായ ഒരാൾ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. 

തൃശൂർ- 25, പാലക്കാട് -1, മലപ്പുറം -10, കാസർഗോഡ് -10, കൊല്ലം- 8, കണ്ണൂർ- 7. പത്തനംതിട്ട- 5. എറണാകുളം-2, കോട്ടയം -2, കോഴിക്കോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശരാജ്യങ്ങളിൽ നിന്നും, 37 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യപ്രവർത്തകർക്കുൾപ്പെടെ 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ 4 പേർ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളും നാല് പേർ വെയർഹൗസിൽ ലോഡിങ് തൊഴിലാളികളും ഉൾപ്പെടുന്നുണ്ട്. 

തിരുവനന്തപുരം- 16, കൊല്ലം- 2, എറണാകുളം- 6, തൃശൂർ- 7, പാലക്കാട്- 13, മലപ്പുറം- 2, കോഴിക്കോട്- 3, കണ്ണൂർ- 8, കാസർഗോഡ്- 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ. 

ഇതുവരെ 2244 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1258 പേർ നിലവിൽ ചികിത്സയിലുണ്ട്. 231 പേരെയാണ് ഇന്ന് ആുപത്രിയിൽ പ്രവേശിപ്പിച്ചത്. 

പാലക്കാട് ജില്ലയിലെ രണ്ട് സ്ഥലങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. 35 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി. 

ഇതുവരെ രണ്ടര ലക്ഷം അതിഥി തൊഴിലാളികളെ അതത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കേരളത്തിൽ നിന്നും പോയ ചിലർ തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഇവർ തിരിച്ചെത്തിയാൽ ഉടനെ ജോലിയിൽ പ്രവേശിപ്പിക്കരുതെന്നും, സുരക്ഷാക്രമീകരണങ്ങളോടെയുള്ള ക്വാറന്റീൻ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: