മാടായി കോളേജ് ഗസ്റ്റ് ലക്ചർ വിജിലയുടെ ആത്മഹത്യ; അന്വേഷണം തുടങ്ങി

പയ്യന്നൂര്‍: മാടായി കോളേജ് ഗസ്റ്റ് ലക്ചററായിരുന്ന ഏഴിലോട്ടെ വിജിലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ്

അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വിജിലയെ ഏഴിമല റെയില്‍വെ സ്റ്റേഷനിലെ രണ്ടാമത്തെ ഫ്‌ലാറ്റ്‌ഫോമിലുള്ള ട്രാക്കില്‍ ട്രയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. സമീപത്ത് നിന്ന് ഒരു ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും ആരെയും കുറ്റപ്പെടുത്തരുതെന്നുമാണ് ആത്മഹത്യ കുറിപ്പിലെ ഉള്ളടക്കം. കുറെ പഠിച്ചുവെങ്കിലും ജോലിയൊന്നും ലഭിച്ചില്ലെന്നും ഇനി ലഭിക്കാനിടയില്ലെന്നും എനിക്കെല്ലാം നഷ്ടപ്പെട്ടുവെന്നുമാണ് വിജിലയുടെആത്മഹത്യാ കുറിപ്പെന്ന് പൊലീസ് പറഞ്ഞു.കടത്തനാടന്‍ വത്സന്റയും ശൈലജയുടെയും മകളാണ് വിജില. ഭര്‍ത്താവ് ജിജീന്ദ്രന്‍.മക്കള്‍ ആദിഷ്, അദീന വിജിലയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ആത്മഹത്യ ചെയ്യാന്‍ ഉണ്ടായ കാരണം കണ്ടെത്താനും, ആരുടെയെങ്കിലും പ്രേരണ ഉണ്ടായിട്ടുണ്ടോയെന്നും കണ്ടെത്താന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു….

%d bloggers like this: