ഇതര സംസ്ഥാനക്കാരുടെ വീടുകൾ തോറും വന്നുള്ള ചുരിദാര്‍ വില്പനയുടെ മറവില്‍ ചൂതാട്ടം
കണ്ണൂര്‍: ചുരിദാര്‍ വില്പനയുടെ മറവില്‍ ചൂതാട്ടവുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഊരുചുറ്റുന്നു. ഭാഗ്യ പരീക്ഷണത്തിന്റെ
പേരില്‍ നടക്കുന്ന ചുരിദാര്‍ ചൂതാട്ടത്തിലൂടെ വലിയ തുകയാണു വീട്ടമ്മമാര്‍ക്കു നഷ്ടമാകുന്നത്. ഹിന്ദി കലര്‍ന്ന മലയാളവുമായി ചുരിദാര്‍ വില്പനയ്ക്കായി വീട്ടിലെത്തുന്നവര്‍ ചുരിദാറിന്റെ പേരില്‍ വീട്ടമ്മമാരെ ചൂതാട്ടത്തിനു പ്രേരിപ്പിക്കുകയാണ്. കിഴക്കേക്കര, വാളകം, പെരുവംമൂഴി, മഴുവന്നൂര്‍ എന്നിവിടങ്ങളിലെ നൂറുകണക്കിനു വീടുകളില്‍ ഇത്തരം സംഘമെത്തി. ഗ്രാമ പ്രദേശങ്ങളിലാണു തട്ടിപ്പു സംഘമെത്തിയിരിക്കുന്നത്. ചുരിദാര്‍ ചൂതാട്ടം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു പെരുവംമൂഴിയിലുള്ള യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്….