രാജ്യസഭാ സീറ്റ്: രാഹുല്‍ ഗാന്ധിക്ക് കണ്ണൂരില്‍ നിന്ന് ഇ മെയില്‍

കണ്ണൂര്‍: രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം എടുത്ത നിലപാട് പാര്‍ട്ടി പ്രവര്‍ത്തകരുടെ

മനോവീര്യം തകര്‍ക്കുന്നതാണെന്നും, നിസ്വാര്‍ത്ഥമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ഇത്തരത്തിലുള്ള നടപടികള്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത് ഏറെ വേദനാ ജനകമാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. രാഹുല്‍ ഗാന്ധിക്കയച്ച സന്ദേശത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസവും മനോവീര്യവും തകര്‍ക്കുകയും, ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകനും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുമായ വിട്ടുവീഴ്ചകള്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോള്‍ അത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയും അതുവഴി മുന്നണിയെ ദുര്‍ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെട്ടാല്‍ മാത്രമേ മുന്നണി ശക്തിപ്പെടുകയുള്ളൂ എന്നും കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ട് മുന്നണി ശക്തിപ്പെടാന്‍ സാധിക്കുകയില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും പാച്ചേനി കത്തില്‍ സൂചിപ്പിച്ചു

error: Content is protected !!
%d bloggers like this: