വിദ്യാര്‍ത്ഥിനിയെ ബലമായി കാറില്‍ കയറ്റാന്‍ ശ്രമം; പ്രതി പിടിയിൽ

കാഞ്ഞങ്ങാട്: സ്‌കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ കാറിലേക്ക് വലിച്ചു

കയറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ഇട്ടമ്മലിലെ മഹ് മൂദിനെ (42) യാണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിട്ടു വീട്ടിലേക്കു തിരിച്ചുവരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ മഹ്മൂദ് കൈക്ക് പിടിക്കുകയും കാറിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. രക്ഷപെട്ടോടിയ കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു….

error: Content is protected !!
%d bloggers like this: