നടുറോഡില്‍ അറവു മാലിന്യ നിക്ഷേപം; കാല്‍നടയാത്ര പോലും ദുരിതം

ഇരിട്ടി: ലക്ഷക്കണക്കിനാളുകള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പഴശ്ശി പുഴയുടെ ഓരത്ത് നടുറോഡില്‍ അറവു മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് കാല്‍നട യാത്ര പോലും ദുരിതത്തിലായി നാട്ടുകാര്‍. ഇരിട്ടി -എടക്കാനം റോഡില്‍ പഴശ്ശിപ്പുഴയുടെ ഓരത്തുള്ള വളളിയാട്  ടാര്‍റോഡിലാണ് ഇന്നലെ രാത്രി അറവുമാലിന്യം ചാക്കില്‍ കെട്ടി വലിച്ചെറിഞ്ഞത്.അറവുശാലയില്‍ നിന്നുള്ള കോഴികളുടെ അറവുമാലിന്യങ്ങളാണ് സാമൂഹ്യ വിരുദ്ധര്‍ നടുറോഡില്‍ 3 ചാക്കുകളിലായി നിക്ഷേപിച്ചത്. കോഴിവില്‍ പന കേന്ദ്രത്തില്‍ നിന്നും കോഴിയെ അറുത്ത് ഇറച്ചിയെടുത്ത ശേഷമുള്ള മാലിന്യങ്ങളാണ് രാത്രിയില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് ജനവാസ കേന്ദ്രത്തില്‍ നിക്ഷേപിച്ചത്.വലിച്ചെറിഞ്ഞ അറവുമാലിന്യങ്ങള്‍ തെരുവുനായ്ക്കളും കുറുക്കന്‍മ്മാരും കടിച്ചു പറിച്ച് റോഡു മുഴുവന്‍ മാലിന്യങ്ങള്‍ ചിന്നി ചിതറി വഴി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.പഴകിയ മാലിന്യങ്ങളായതിനാല്‍ദുര്‍ഗന്ധം കാരണം ഇതുവഴിയുള്ളവാഹനയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.കനത്ത മഴയില്‍ അഴുകിയ അറവുമാലിന്യങ്ങള്‍ മഴവെള്ളത്തോടൊപ്പം കുത്തിയൊലിച്ച് തൊട്ടു താഴെ പഴശ്ശിപ്പുഴയിലേക്കാണ് ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിനാളുകള്‍ കുടിക്കാനും കുളിക്കാനുമുപയോഗിക്കുന്ന വെള്ളത്തില്‍ അറവു മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നതുമൂലം പകര്‍ച്ചവ്യാധികളും പടരുമെന്ന ഭീതിയിലാണ് ഒരു നാടു മുഴുവന്‍.ഇരിട്ടി ടൗണ്‍ ഉള്‍പ്പെടെ മലയോര മേഖലയിലെ ചില അറവു കേന്ദ്രങ്ങളില്‍ നിന്നും കോഴിഫാമുകളില്‍ നിന്നും ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും വ്യാപക മായി നിരന്തരം ജനവാസകേന്ദ്രങ്ങളിലും പുഴകളിലും റോഡരികിലും അറവു മാലിന്യങ്ങള്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍. മാസങ്ങള്‍ക്ക് മുമ്പുതന്നെ ആരോഗ്യവകുപ്പിനും ജില്ലാ കലക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും മാലിന്യ നിക്ഷേപത്തിനെതിരെനടപടിയെടുക്കാത്ത അധികൃതരുടെ അനാസ്ഥയാണ് അറവു മാലിന്യങ്ങള്‍ തുടര്‍ച്ചയായി ജനവാസകേന്ദ്രത്തില്‍ വലിച്ചെറിയാന്‍ ഇറച്ചി വില്‍പ്പനക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.ജനവാസകേന്ദ്രത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ നാടിനെ മാലിന്യ വിമുക്തമാക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി ഇത്തരം സാമൂഹ വിരുദ്ധ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി.  …

error: Content is protected !!
%d bloggers like this: