കരിയാട് പെരിങ്ങത്തൂർ റോഡ് ശോചനീയാവസ്ഥ: സർക്കാർ ആക്ഷൻ എടുക്കണമെന്ന് ജനകീയ കൂട്ടായ്മ
പെരിങ്ങത്തൂർ :കരിയാട് പെരിങ്ങത്തൂർ റോഡ് ഏറെ കാലമായി നാട്ടുകാർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, മാറി മാറി വരുന്ന
സർക്കാരുകൾ തിരിഞ്ഞു നോക്കാതെ വഴി നടക്കാൻ പോലും പറ്റാത്ത സ്ഥിതിയിൽ നാട്ടുകാർ ബുദ്ധിമുട്ടിലാണ്.
പഞ്ചായത്തു മുൻസിപ്പാലിറ്റി ആയിട്ടും ഒരു മാറ്റവുമില്ല, പാനൂർ മുൻസിപാലിറ്റിയിൽ പെടുന്ന പ്രദേശമാണിത്.
പല ചർച്ചകളും, പ്രക്ഷോഭങ്ങളും ജനകീയമായി നടത്തിയിട്ടും ഒരു കാര്യവുമില്ലാത്ത സ്ഥിയിലാണ്.കാല വർഷം തുടങ്ങിയിട്ട് പോലുമില്ല ,അതിനു മുൻപ് ഇങ്ങനെ ആണെങ്കിൽ ,വരും ദിവസങ്ങളിൽ എന്തായിരിക്കും സ്ഥിതി.
നാട്ടുകാർ ഇതിനെ സമൂഹ മാദ്യമങ്ങളിൽ വരാൻ പോകുന്ന ജലപാത ഇത്രയും പെട്ടെന്ന് കൊണ്ടു വന്ന സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുകയാണ്.
എത്രയും പെട്ടെന്ന് ഈ ശോചനീയാവസ്ഥ മാറാൻ സർക്കാർ നിർബന്ധമായും ആക്ഷൻ എടുക്കണമെന്ന് ജനകീയ കൂട്ടായ്മ അറിയിച്ചു.