ഇസ്രായേലിൽ ഷെല്ലാക്രമണം; മലയാളി യുവതി കൊല്ലപ്പെട്ടു

ഇസ്രായേൽ; ‍ഇസ്രായേൽ-പലസ്തീന്‍ സംഘര്‍ഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേനിശി സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വ‍ര്‍ഷമായി ഇവര്‍ ഇസ്രായേലില്‍ ജോലി ചെയ്യുകയാണ്. ഇസ്രായേലില്‍ കെയര്‍ ടേക്കര്‍ ആയിരുന്നു സൗമ്യ.

ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ താമസ സ്ഥലത്ത് മിസൈല്‍ പതിച്ചാണ് സൗമ്യ മരണപ്പെട്ടത് എന്നാണ് വിവരം. കഞ്ഞിക്കുഴി മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടേയും മകളാണ് സൗമ്യ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്. ഒരു മകന്‍ ഉണ്ട്.

മകന്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്.

ഷെയ്ഖ് ജറയ്ക്ക് സമീപം ഇസ്രായേല്‍ നടത്തുന്ന കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്.

വെള്ളിയാഴ്ച ഇസ്ലാം മതത്തിലെ പ്രധാനപ്പെട്ട ആരാധനാലയമായ മസ്ജിദുല്‍ അഖ്സയില്‍ പൊലീസ് അതിക്രമം നടന്നിരുന്നു. വിശുദ്ധ മാസത്തിലെലെ അവസാന വെള്ളിയാഴ്ച ആയതിനാല്‍ ആയിരക്കണക്കിനു ഫലസ്തീനികളാണ് പള്ളിയില്‍ എത്തിയിരുന്നത്. ഇവരില്‍ ചിലര്‍ ഇസ്രായേലിന്റെ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചു. ഇതേ തുടര്‍ന്നാണ് പൊലീസ് റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും പ്രയോഗിച്ചത്. പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവര്‍ക്കും പരുക്കേറ്റിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: