മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

നാളെ (മെയ് 12 ബുധനാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ആലത്ത്പറമ്പ പ്രതിഭ ക്ലബ് ഊരത്തൂര്‍, ഐഎംഎ ഹാള്‍ തളിപ്പറമ്പ്, പന്നിയൂര്‍ കാലിക്കടവ് ഹൈസ്‌കൂള്‍, വെടിയപ്പന്‍ചാല്‍ വായനശാല ഏഴോം, തിരുമേനി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പുളിങ്ങോം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: