സ്വകാര്യ ആശുപത്രികളിലെ കൊ വിഡ് ചികിത്സ; മാർഗരേഖ പാലിക്കുന്നുവെന്ന് ഇൻസിഡൻ്റ് കമാന്റർമാർ ഉറപ്പാക്കണം

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ക്രമീകരണങ്ങൾ ഉറപ്പ്
വരൂത്തന്നതിനായി നിയോഗിച്ച ഇൻസിഡൻ്റ് കമാൻ്റർമാർക്കുള്ള മാർഗ്ഗരേഖ
പുറത്തിറങ്ങി. സ്വകാര്യ ആശുപത്രികളിലെ സാധാരണ, ഐ സി യു, വെൻറിലേറ്റർ
വിഭാഗങ്ങളിലോരോന്നിലും അമ്പത് ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി
മാറ്റിവെക്കണം. ഇരുപത്തി അഞ്ച് ശതമാനം കിടക്കകൾ ജില്ലാ റഫറലുകൾക്കാണ്.
ഇതിൽ കിടക്കകൾ ഒഴിവുണ്ടെങ്കിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് ജില്ലാ വാർ
റൂമുമായി ബന്ധപ്പെടേണ്ടതാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അഥവാ
കെഎഎസ്പി യിൽ ഉൾപ്പെടാത്ത സ്വകാര്യ ആശുപത്രികൾ സർക്കാർ
ഉത്തരവനുസരിച്ചുള്ള തുക മാത്രമേ കൊവിഡ് ചികിത്സയ്ക്കീടാക്കാൻ പാടുള്ളൂ.
കെ എ എസ് പി പാനലിലുള്ള  ആശുപത്രികൾക്ക് കെ എഎസ്പി നിരക്ക് ബാധകമാണ്.
ഐസിയു വെൻ്റിലേറ്റുകൾ എന്നിവയിലുള്ള രോഗികളുടെ എണ്ണം കൊവിഡ് ജാഗ്രതാ
പോർട്ടലിൽ  ആയി update ചെയ്യണം. വെൻറിലേറ്റർ ഉപയോഗത്തിലില്ലെങ്കിൽ അത്
കണക്കിൽ ചേർക്കരുത്. കൊവിഡ് ഒ പിയിലും പ്രവേശന കൗണ്ടറിലും ചികിത്സാ
നിരക്ക് പൊതുജനങ്ങൾ കാണും വിധം പ്രദർശിപ്പിക്കണം. ഇവ പാലിക്കാത്ത
ആശുപത്രികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും പിഴ
ചുമത്തുമെന്നും ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു.

കിടക്കകൾ, ഓക്സിജൻ എന്നിവ സംബന്ധിച്ച മുഴുവൻ കണക്കും കൊവിഡ് ജാഗ്രതാ
പോർട്ടലിൽ ആശുപത്രികൾ രേഖപ്പെടുത്തണം. സ്റ്റോക്ക്, ആവശ്യം, ശേഷി,
വിതരണം,ഉപയോഗം  എന്നീ ക്രമത്തിലാവണം കണക്കുകൾ നൽകേണ്ടത്. ഓക്സിജൻ ആവശ്യകത
കൊവിഡ് ജാഗ്രത  പോർട്ടലിൽ ചേർക്കാത്ത ആശുപതികൾക്ക് ഓക്സിജൻ
ലഭിക്കില്ലെന്ന കാര്യം എല്ലാ സ്വകാര്യ ആശുപത്രികളേയും ഇൻസിഡൻ്റ്
കമാൻറർമാർ ക്യത്യമായി അറിയിക്കേണ്ടതാണ്. ആശുപത്രികളിലെ കൊവിഡ് രോഗികളുടെ
പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കമാൻറർമാർ പരിശോധിച്ച് കൃത്യമാണെന്ന്
ഉറപ്പ് വരുത്തണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: