ആയിക്കര മത്സ്യ മാർക്കറ്റും ​ അടച്ചു

കണ്ണൂർ: ആയിക്കര മത്സ്യമാർക്കറ്റ്​ അടച്ചു. ജില്ല ഡിസാസ്​റ്റർ മാനേജ്​മൻെറ്​ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ല കലക്​ടറുടെ ഉത്തരവിനെ തുടർന്നാണ്​ ലോക്​ഡൗൺ കഴിയുന്നതുവരെ മത്സ്യമാർക്കറ്റ്​ അടച്ചത്​. സിറ്റി സി.​െഎ ടി. ഉത്തംദാസി​ൻെറ നേതൃത്വത്തിലാണ്​ നടപടി. തീരദേശങ്ങൾ കോവിഡ്​ വ്യാപനത്തിന്​ ആക്കംകൂട്ടുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ പ്രധാന മത്സ്യ മാർക്കറ്റുകളായ തലശ്ശേരിയും ആയിക്കരയും അടച്ചുപൂട്ടാനാണ്​ കലക്​ടർ ടി.വി. സുഭാഷ്​ ഉത്തരവിട്ടത്​. തലായി, മാപ്പിളബേ, അഴീക്കൽ എന്ന്​ ഹാർബറുകളിൽ നിയന്ത്രണം കർശനമാക്കാനും നിർദേശം നൽകിയിരുന്നു. കോവിഡ്​ പ്രോ​േട്ടാകോൾ നടപ്പാക്കാൻ കഴിയാത്തതാണ്​ മത്സ്യ മാർക്കറ്റ്​ അടച്ചിടുന്നതിന്​ കാരണം. പെരുന്നാൾ ആഗതമായതോടെ മാർക്കറ്റിൽ ആളുകൾ കൂടുതലായി എത്താനുള്ള സാഹചര്യവും അധികൃതർ വിലയിരുത്തിയിട്ടുണ്ട്​. ഇത്തരത്തിൽ ആളുകൾ എത്തിയാൽ നിയന്ത്രിക്കാനാവില്ല. ഇൗ സാഹചര്യത്തിലാണ്​ അടച്ചിടൽ ഉൾപ്പെടെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചത്​.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: