എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ (81) അന്തരിച്ചു

തൃശ്ശൂർ: എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ (81) അന്തരിച്ചു. തൃശൂർ അശ്വിനി ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

വാർധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (കരുണം), കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ പരേതയായ സാവിത്രി അന്തർജനം. മക്കൾ: ഹസീന, ജസീന.

1941 ൽ കിരാലൂർ മാടമ്പ് മനയിൽ ശങ്കരൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജ്ജനത്തിന്റേയും മകനായാണ് ജനനം. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം എന്നിവയാണ് നോവലുകൾ, മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: