ജില്ലയിലെ കോവിഡ് കെയർ സെന്ററായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവക്ക് നടത്തിപ്പ് ചിലവ് നൽകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

ജില്ലയിലെ കോവിഡ് കെയർ സെന്ററായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവക്ക് നടത്തിപ്പ് ചെലവ് നൽകണമെന്നാവശ്യപ്പെട്ട് ഹോട്ടൽ അക്കമഡേഷൻ പ്രൊവൈഡേഴ്സ് അസോസിയേഷൻ കലക്ടർക്ക് നിവേദനം നൽകി. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്തു് നിന്നും എത്തിയവരെയാണ് ഇത്തരം സ്ഥാപനങ്ങളിൽ ക്വാറൈന്റിനിയൽ നിർത്തുന്നത്. താമസിക്കുന്നവരിൽ നിന്ന് തന്നെ വാടക വാങ്ങിക്കാമെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞതനുസരിച്ച് സർക്കാർ വാടക നൽകാമെന്ന് സമ്മതിച്ചിരുന്നു.

പല സ്ഥാപനങ്ങളും നടത്തി കൊണ്ട് പോകുന്നത് വളരെ പ്രയാസപ്പെട്ടാണ്. ജീവനക്കാർക്ക് ശമ്പളം നൽകൽ, വൈദ്യുതി ചാർജ്, വെള്ളക്കരം, ജനറേറ്റർ ചെലവ് തുടങ്ങിയ കാര്യങ്ങൾ നിർവ്വഹിക്കേണ്ടതുണ്ട്. ഇതെല്ലെ നടത്തുന്നതിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിവദനം നൽകിയത്.

അസോസിയേഷൻ പ്രസിഡന്റ് എം കെ നാസ്സർ, സെക്രട്ടറി സി ജിതേന്ദ്രൻ, ട്രഷറർ ടിപി ഹുമയൂൺ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: