ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തിയത് 4348 പേർ

മെയ് നാലു മുതൽ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയത് 4348 പേര്‍ . ഇവരില്‍ സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ ആശുപത്രിയിലും 1103 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 3244 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇതിനു പുറമെ വിവിധ വിമാനത്താവളങ്ങള്‍ വഴി 91 പേര്‍ വിദേശത്തു നിന്നും ജില്ലയിലെത്തിയിട്ടുണ്ട്. ഇവരില്‍ രണ്ടു പേര്‍ ആശുപത്രിയിലും 32 കോവിഡ് കെയര്‍ സെന്ററുകളിലും 57 വീടുകളിലും നിരീക്ഷത്തിലാണ്.

ഇതിനു പുറമെ നിലവില്‍ 28 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും അഞ്ച് പേർ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും രണ്ട് പേർ തലശ്ശേരി ജനറല്‍ ആശുപത്രിയിലും മൂന്ന് പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് – 19 ചികിത്സാ കേന്ദ്രത്തിലും 518 പേര്‍ വീടുകളിലുമായി ആകെ 556 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.

ഇതുവരെയായി ജില്ലയില്‍ നിന്നും 4454സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4277 എണ്ണത്തിന്റെ ഫലം ലഭ്യമായി. 177എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെയായി 118 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 115 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ബാക്കി മൂന്ന് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ രണ്ടും കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ഒരാളുമാണ് ഇനി ചികില്‍സയിലുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: