കണ്ണൂർ നഗരത്തിലെ വിവിധ കെട്ടിടങ്ങളും സ്ഥാപനങ്ങളും അഗ്നിരക്ഷാ സേന അണുവിമുക്തമാക്കി

✍🏻 അബൂബക്കർ പുറത്തീൽ.

കണ്ണൂർ സിറ്റി: കോവിഡ് സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ അഗ്നിരക്ഷാ സ്റ്റേഷൻ ഞായറാഴ്ച രാവിലെ കണ്ണൂർ വനിതാ സബ് ജയിൽ അണുവിമുക്തമാക്കി. തുടർന്ന് വിവിധ സ്ഥലങ്ങളിലെ വാഹന ഷോറൂമുകൾ, കൊയിലി നഴ്സിംഗ് സ്കൂൾ ഹോസ്റ്റൽ, കണ്ണൂർ യൂനിവേഴ്സിറ്റി ആസ്ഥാനവും അനുബന്ധ കെട്ടിടങ്ങളും അണുവിമുക്തമാക്കി. തുടർന്ന് ഉച്ചക്ക് രണ്ടു മണിയോടെ കണ്ണൂർ റെയിൽസ്റ്റേഷനിൽ

ഉത്തർപ്രദേശിലേക്കുള്ള അതിഥി തൊഴിലാളികളുടെ യാത്രയോടനുബന്ധിച്ച് ട്രെയിൻ, റെയിൽവേ സ്റ്റേഷൻ, മുപ്പത്തി ഏഴോളം ബസ്സുകളും അണുവിമുക്തമാക്കി.

അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ചതും മറ്റുമായ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ എന്നിവ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് സൊലൂഷൻ ഉപയോഗിച്ച് അണുവിമുക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: