കണ്ണൂരിൽ ഇനി കോവിഡ് നിരീക്ഷണത്തിലുള്ളത് 556 പേർ

കണ്ണൂര്‍: കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 556 പേര്‍. ഇവരില്‍ 38 പേര്‍ ആശുപത്രിയിലും 518 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 28 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മൂന്ന് പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്. ഇതുവരെ 4454 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4277 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 4035 എണ്ണം നെഗറ്റീവാണ്. 177 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 135 എണ്ണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: