ലഹരിക്കെതിരെ ജാഗ്രത പുലർത്തുക; ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

മലയോര മേഖലയിൽ യുവാക്കൾക്കിടയിൽ വ്യാപകമായികൊണ്ടിരിക്കുന്ന ഭീതിതമായ ലഹരിഉപയോഗത്തിനെതിരെ അധികാരികളും സമൂഹവും ജാഗ്രത പുലർത്തണമെന്നു ഫ്രറ്റെണിറ്റി മൂവ്മെന്‍റ് പേരാവൂർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ആഹ്വാനം ചെയ്തു. ഏറ്റവും മാരകമായ മയക്കുമരുന്നുകളുമായി കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ചിലരെ പിടികൂടിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. നാടിന്‍റെ മുക്കിലും മൂലയിലും മയക്ക് മരുന്ന് ഉപയോഗം സുലഭമാണ്. ഇത്തരം കേസുകളിൽ പിടികൂടപ്പെടുന്നവർക്ക് എളുപ്പത്തിൽ നിയമപരമായ നടപടികളിൽ നിന്നും രക്ഷപെടാൻ പറ്റുമെന്നത് ഈ കുറ്റകൃത്യം വർധിക്കുന്നതിന് കാരണമാണ്. മയക്കുമരുന്ന് വില്പനയും ഉപയോഗവും സാമൂഹിക സുരക്ഷയുമായി ബന്ധപ്പെടുത്തി നിയമം കൊണ്ട് വരണം. ഇത്തരം സാമൂഹികദ്രോഹികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കണം. ജാഗ്രതാസമിതികൾ രൂപീകരിച്ച് ശക്തമായ ജനകീയപ്രതിരോധം തീർക്കണം. ഈ സാമൂഹികവിപത്തിനും അതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കുമെതിരെ യുവജന സാമൂഹികപ്രസ്ഥാനങ്ങൾ രംഗത്ത് വരേണ്ടതുണ്ട്. ഇനിയും അമാന്തം കാണിച്ചാൽ അത് വലിയൊരു ദുരന്തത്തിലേക്ക് ഈ നാടിനെ തള്ളിയിടും. ഈ വിപത്തിനെതിരെ വ്യാപകമായ പ്രവർത്തന പരിപാടികൾ നടത്തുമെന്നും ഫ്രറ്റെണിറ്റി നേതാക്കൾ പറഞ്ഞു.പരിപാടിയിൽ ജില്ലാ സെക്രട്ടറി അർഷാദ് ഉളിയിൽ, മണ്ഡലം കൺവീനർ ഷംസീർ കുനിയിൽ, ജില്ലാ കമ്മിറ്റിയംഗം ഫർഹ, മണ്ഡലം അസി: കൺവീനർമാരായ റാഷിദ്‌. എ, ഫൗസിയ. പി എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: