പൂരവിളമ്പരം നടത്താന്‍ രാമചന്ദ്രനെത്തും ; ഉപാധികളോടെ അനുമതി നല്‍കി കളക്‌ടര്‍

0

കൊമ്പന്‍ തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ തൃശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച്‌ തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമയുടെതാണു തീരുമാനം. ഉപാധികളോടെയാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പിനെത്തിക്കുക. ആനയുടെ സമീപത്തു നില്‍ക്കാന്‍ പൊതുജനങ്ങളെ ആരെയും അനുവദിക്കില്ല. രാവിലെ 9.30 മുതല്‍ 10 .30 വരെയാണ് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് നാല് പാപ്പാന്‍മാര്‍ അകമ്പടി നില്‍ക്കണമെന്നും, 10 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വേണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആരോഗ്യവാനെന്നു ഡോക്ടര്‍മാരുടെ സംഘം ശനിയാഴ്ച രാവിലെ പരിശോധിച്ചു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. മൂന്ന് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് ആനയെ പരിശോധിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading