പ്രവാസികളെ സഹായിക്കാൻ തയ്യാറെന്ന് മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷൻ

കണ്ണൂർ സിറ്റി: കേരളീയ സമൂഹത്തിനു നിസ്തുലമായ സേവന പ്രവർത്തനങ്ങൾ നടത്തുകയും രാജ്യത്തിന്റെ സർവ മേഖലകളിലുള്ള വളർച്ചയിലും പുരോഗതയിലും വലിയ പങ്കു വഹിക്കുകയും ചെയ്‌ത ഗൾഫ് മേഖലകളിലെ മലയാളികൾ ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധികൾക്കിടയിൽ നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതമനുഭവിച്ചുവരികയാണ്. സർക്കാർ മുന്നിട്ടിറങ്ങി ഇവരെ നാട്ടിലെത്തിക്കുകയാണെങ്കിൽ ഇവരെ ക്വറന്റയിൽ ചെയ്യുന്നതിനായി കണ്ണൂർ സിറ്റിയിലെ 20 ഓളം മദ്രസകൾ സൗകര്യങ്ങളൊരുക്കി ബന്ധപ്പെട്ടവർക്ക് വിട്ടു നൽകാൻ തയ്യാറാണെന്ന് സിറ്റി ഏരിയ മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.
വീഡിയോ കോണ്ഫറന്സ് വഴി ചേർന്ന യോഗത്തിൽ പ്രസിഡന്റ് അഷ്റഫ് ബംഗാളി മുഹല്ല അധ്യക്ഷത വഹിച്ചു. വിവിധ മദ്രസകളെ പ്രധിനിധീകരിച്ചുകൊണ്ടു എം.പി.മുഹമ്മദലി, മുസ്‌ലിഹ് മഠത്തിൽ, പി.നിസാർ ഹാജി, എൽ.അബ്ദുൽ റസാഖ്, കെ.പി.ഇസ്മായിൽ ഹാജി, പി.നാസർ, ഈ.ടി.നസീർ, എം.സിറാജുദ്ധീൻ, കെ.എം.ഇസ്സുദ്ദീൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: