കണ്ണൂർ ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത് 7881 പേര്‍

കൊറോണ: ജില്ലയില്‍ കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7881 ആയി. ഇവരില്‍ 100 പേര്‍ ആശുപത്രിയിലും 7781 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 8 പേരും ജില്ലാ ആശുപത്രിയില്‍ 11 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 22 പേരും നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1055 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 896 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 824 എണ്ണം നെഗറ്റീവാണ്. 159 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇതിനകം 37 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു (കണ്ണൂര്‍ ജില്ലാ ആശുപത്രി- 7, തലശ്ശേരി ജനറല്‍ ആശുപത്രി – 11, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം – 14, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് – 3, ഗവ: മെഡിക്കല്‍ കോളേജ് എറണാകുളം, കളമശ്ശേരി – 2).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: