കോവിഡ്: മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ അതീവ ജാഗ്രതയ്ക്ക് നിർദേശം

കഴിഞ്ഞ ദിവസം കോവിഡ് – 19 സ്ഥിരീകരിച്ച മാടായി സ്വദേശിയായ വ്യക്തി 2020 മാർച്ച് 11 , 12 , 14 , 18 , 19 , 24 എന്നീ ദിവസങ്ങളിൽ മാട്ടൂൽ പ്രദേശവുമായി ബന്ധപ്പെട്ടതായി മനസിലായ സാഹചര്യത്തിൽ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മാട്ടൂൽ പ്രദേശത്ത പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുപ്പതോളം ആളുകളെ കണ്ടെത്തുകയും അതിൽ HIGH RISK വിഭാഗത്തിൽപ്പെടുന്ന 15 പേരെ സ്രവ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിട്ടുണ്ട് . സെക്കന്ററി കോൺടാക്റ്റിലുളളവർ നിരീക്ഷണത്തിലുമാണ് . മാർച്ച് 12 ന് മാട്ടൂൽ തങ്ങളെ പളളി പ്രദേശത്ത് വെച്ച് മരണപ്പെട്ടിരുന്ന ഒരു റിട്ട . അധ്യാപകന്റെ മരണാനന്തര ചടങ്ങുകളിലും , മയ്യിത്ത് നമസ്കാരത്തിലും , മാർച്ച് 14ന് അനുബന്ധ ചടങ്ങുകളിൽ പങ്കെടുത്തവരും കൂടാതെ 2020 മാർച്ച് 18 , 19 തീയ്യതികളിൽ മാട്ടൂൽ തങ്ങളെ പളളിയിൽ 1 മണിക്കും 8.30 നും ഇടയിൽ പളളിയിൽ വന്നവരും വീടുകളിൽ നിന്നും പുറത്തിറങ്ങാതെ 2020 ഏപ്രിൽ 21 വരെ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതും താഴെ പറയുന്ന ആരോഗ്യ വകുപ്പിന്റെ നമ്പറുകളിൽ ബന്ധപ്പെടേണ്ടതുമാണ്. വാർഡ് – 1 , 2 , 3 – 9747246712
വാർഡ് – 4 , 5 , 6 , 7 9562762547 വാർഡ് – 8 , 9 , 10 6238070724
വാർഡ് – 11 , 12 , 13 9447789840 വാർഡ് – 14 , 15 , 16 , 17 – 9446576677 പരിഭ്രാന്തിയുടെയും ആശങ്കയുടെയും ആവശ്യമില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ലോക്സഡൗൺ നിർദ്ദേശങ്ങൾ അനുസരിച്ച് ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും പഞ്ചായത്തിന്റെയും കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും മെഡിക്കൽ ഓഫീസറും പഞ്ചായത്ത് അധികൃതരും അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: