രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും

രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തിലാണ് ധാരണയായത്. ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ഡൗൺ നീട്ടാൻ ആവശ്യപ്പെട്ടു. ചില മേഖലകളിൽ ഇളവ് നൽകാൻ സാധ്യത.
ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഘട്ടംഘട്ടമായും മേഖല തിരിച്ചുമാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ. പ്രധാനമന്ത്രിയുമായുളള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു
സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ എല്ലാം പരിഗണിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പ് നൽകി. 24 മണിക്കൂറും ഫോണില്‍ ലഭ്യമായിരിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.
ഒഡിഷയ്ക്കും പഞ്ചാബിനും പിന്നാലെ രാജസ്ഥാന് ഏപ്രില്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.