പളളിയാംമൂല നേതാജി ആർട്സ് ആന്റ് സ്പോർട് ക്ലബ്ബിന്റെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂർ: പളളിയാംമൂല നേതാജി ആർട്സ് ആന്റ് സ്പോർട് ക്ലബ്ബിന്റെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് പറശ്ശിനിക്കടവ് എം.വി.ആർ ആയുർവ്വേദ മെഡിക്കൽ കോളേജുമായി സഹകരിച്ച് ഏപ്രിൽ 7ന് പളളിയാംമൂല നോർത്ത് എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടും കൂടി സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൃഷ്ണ ജ്വൽസ് മാനേജിംഗ് പാർട്ണർ ഡോ: ഡി.വി.രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു, ക്ലബ്ബ് സെക്രട്ടറി നജീബ് സ്വാഗതവും പ്രസിഡണ്ട് സുഭാഷ് പി.വി അദ്ധ്യക്ഷതയും, രക്ഷാധികാരി നിധിൻ നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: