ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 11

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

International Louie Louie day- റോക്ക് ആൻഡ് റോൾ ഗാന ചരിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ ഓർമ്മയ്ക്ക്…

ഇന്ന് ദേശീയ മാതൃ സുരക്ഷാ ദിനം & പ്രസവ സുരക്ഷാ ദിനം… National safe motherhood day … രാഷ്ട്രപിതാവ് മഹാത്മജിയുടെ പത്നി കസ്തൂർബാ ഗാന്ധിയുടെ ജൻമദിനമാണ് ഈ ദിനാചരണത്തിന് പിന്നിൽ..

ലോക വിറവാത (പാർക്കിൻസൺ) രോഗ ബോധവൽക്കരണ ദിനം… World Parkinson’s Day..

1814- നെപ്പോളിയൻ സ്ഥാന ത്യാഗം ചെയ്തു… എൽബയിലേക്കു നാട് കടത്തി…

1900- ജോൺ ഫിലിപ്പ് ഹോളണ്ട് നിർമിച്ച ആദ്യത്തെ ആധുനിക മുങ്ങികപ്പൽ അമേരിക്കൻ നാവിക സേന വാങ്ങി…

1909 – ടെൽ അവിവ് നഗരം സ്ഥാപിതമായി..

1917- ചമ്പാരൻ സത്യാഗ്രഹത്തിനായി ഗാന്ധിജി ചമ്പാരനിൽ എത്തി…

1919- അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) സ്ഥാപിതമായി..

1957- കേരളത്തിൽ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് ഇറങ്ങി…

1957- സിംഗപ്പൂരിന് സ്വയം ഭരണം നൽകാനുള്ള വ്യവസ്ഥ ബ്രിട്ടൻ അംഗീകരിച്ചു…

1964- C P I (M) രൂപീകരണത്തിന് സാധ്യത തുറന്ന് കൊണ്ട് എസ് എ ഡാങ്കെയെയും കൂട്ടരെയും നിശിതമായി വിമർശിച്ച് കൊണ്ട് CPl ദേശീയ കമ്മിറ്റി യോഗത്തിൽ നിന്ന് 32 പേർ ഇറങ്ങി പോയി..

1976 – ആപ്പിൾ I കമ്പ്യൂട്ടർ, സഹ സ്ഥാപകൻ സ്റ്റീവ് വോസ്നയ്ക് പുറത്തിറക്കി..

1979- ഉഗാണ്ടയിൽ ഇദി അമീൻ സ്ഥാനഭ്രഷ്ട നാക്കപ്പെട്ടു… ലിബിയയിലേക്ക് രക്ഷപെട്ടു…

1984- ചലഞ്ചർ ബഹിരാകാശ വാഹനത്തിലെ യാത്രികർ ആദ്യമായി ഒരു ഉപഗ്രഹം ബഹരികാശത്തു വെച്ചു നന്നാക്കി…

1991 – ഐക്യരാഷ്ട്ര സെക്യൂരിറ്റി കൗൺസിൽ, ഇറാഖിൽ വെടി നിർത്തൽ കരാർ പുറപ്പെടുവിച്ചു..

2006- ഇറാൻ, യുറേനിയം സമ്പുഷ്‌ടീകരിച്ചതായി പ്രഖ്യാപിച്ചു..

2015- യു എസ്- ക്യൂബ നയതന്ത്ര ബന്ധങ്ങൾ പുനസ്ഥാപിക്കുന്നതിനായി ബാരക് ഒബാമയും റൗൾ കാസ്ട്രോയും പനാമ ഉച്ചകോടിയിൽ കൂടിക്കണ്ട് ഹസ്തദാനം നടത്തി…

ജനനം

1827… ജ്യോതി റാവു ഫുലെ.. മഹാരാഷ്ട്ര സ്വദേശി.. സാമൂഹ്യ പ്രവർത്തകൻ, ചിന്തകൻ, ജാതി വിവേചനം, തൊട്ട് കൂടായ്മ എന്നിവക്കെതിരെയും സ്ത്രീ ശാക്തീകരണത്തിനായും പ്രവർത്തിച്ചു.. സത്യസശോദക് സമാജ് സ്ഥാപകൻ…

1869- കസ്തൂർബാ ഗാന്ധി – രാഷ്ട്രപിതാവ് മഹാത്മജിയുടെ പത്നി..

1887.. ജമിനി റോയി.. ഭാരതീയ ചിത്ര കലാരംഗത്തെ പ്രശസ്തൻ .. ബംഗാൾ സ്വദേശി… രവീന്ദ്രനാഥ് ടാഗോറിന്റെ ശിഷ്യൻ..

1899 – പേഴ്സി ലാവോൻ ജൂലിയൻ- ആഫ്രോ അമേരിക്കൻ രസതന്ത്രഞ്ജൻ.. സസ്യങ്ങളിൽ നിന്നു മരുന്നു ഉത്പാദിപ്പിക്കുന്ന പ്രക്രിയ കണ്ടുപിടിച്ച വ്യക്തി.. 130 പേറ്റന്റ്‌ ലഭിച്ചിട്ടുണ്ട്.

1904- കുന്ദൻലാൽ സൈഗാൾ – ഗായകൻ, നടൻ.. 42 മത് വയസ്സിൽ 15 വർഷത്തെ മാത്രം സംഗീത ജീവിതത്തിന് ശേഷം വിടവാങ്ങി..

1923- തിയോടൊർ ഐസക്ക് റൂബിൻ- സൈക്കോതെറാപ്പിയുടെ പ്രചാരകൻ..

1937- രാമനാഥൻ കൃഷ്ണൻ – പ്രശസ്ത ടെന്നിസ് താരം.. 1954 ൽ വിംബിൾഡൻ ബോയ്സ് സിംഗിൾസ് കിരീടം നേടി… 1961 ൽ ലോക ആറാം നമ്പർ താരം…

1951- രോഹിണി ഹട്ടംഗഡി – ബാഫ്റ്റ അവാർഡ് നേടിയ ഏക ഇന്ത്യൻ കലാകാരി.. ആറ്റൻബറോയുടെ ഗാന്ധി സിനിമയിൽ കസ്തൂർബയായി അഭിനയിച്ചു .. മലയാളത്തിൽ അച്ചുവേട്ടന്റ വീട്ടിൽ നെടുമുടിയോടൊപ്പം അഭിനയിച്ചു…

1952- രവീന്ദ്ര കൗശിക് – RAW യുടെ ഏജൻറായി നബി അഹമ്മദ് ഷക്കീർ എന്ന പേർ സ്വീകരിച്ച് പാക്കിസ്ഥാൻ സൈന്യത്തിൽ മേജർ ആയി ജോലി ചെയ്തു.. ഇന്ദിരാഗാന്ധി, Black tiger എന്ന് വിളിച്ചു.. 1983ൽ പാക്ക് സൈന്യം തിരിച്ചറിഞ്ഞ് പിടികൂടി. 16 വർഷത്തെ നരക ജിവിതത്തിന് ശേഷം മുൾട്ടാൻ ജയിലിൽ മരിച്ചു. Mission to Pakistan: An intelligent agent എന്നാണ് റോ മേധാവി, കൗശിക്കിനെ വിശേഷിപ്പിച്ചത്…

1963- ബില്ലി ബൗഡൻ… ന്യുസിലൻഡ് സ്വദേശിയായ പ്രത്യേക തരം ആക്ഷൻ വഴി കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ക്രിക്കറ്റ് അമ്പയർ… 2007 ജനുവരിയിൽ 100 ഏകദിനം നിയന്ത്രിച്ച ഏറ്റവും പ്രായം കുറഞ്ഞ ആദ്യ അമ്പയർ ആയി..

ചരമം

1926 – ലൂതർ ബർബാങ്ക് – അമേരിക്കൻ സസ്യ ശാസ്ത്രഞൻ.. 800 തരത്തിൽ ഉള്ള ചെടികൾ വികസിപ്പിച്ചു…ബി

1935- അന്ന കാതറിൻ ഗ്രീൻ.. ആദ്യകാല അമേരിക്കൻ ഡിറ്റക്ടീവ് നോവലിസ്റ്റ്.. Mother of Detective Novels എന്നറിയപ്പെടുന്നു..

1984- ടി എ തൊമ്മൻ- മുൻ മന്ത്രി പൂഞ്ഞാർ സ്വദേശി.. ആർ ശങ്കർ മന്ത്രിസഭയിലെ നിയമ റവന്യൂ മന്ത്രി..

1987- പ്രിമോ ലെവി.. ഇറ്റാലിയൻ എഴുത്തുകാരൻ. നാസി തടങ്കൽ പാളയത്തിൽ ഏറെക്കാലം ചെലവഴിക്കപ്പെട്ട ഫാസിസ്റ്റ് വിരുദ്ധ പോരാളി.. ലെവിയുടെ Periodic table എന്ന പുസ്തകം ഏറ്റവും മികച്ച ശാസ്ത്ര പുസ്തകമായി Royal Institute of Britain അംഗീകരിച്ചിട്ടുണ്ട്..

1995- ഇ.കെ. ഇമ്പിച്ചിബാവ – കമ്യൂണിസ്റ്റ് നേതാവ് – മുൻ ഗതാഗതമന്ത്രി.

(സംശോധകൻ.. കോശി ജോൺ എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: